വ്യാ​ജ​പ്ര​ചാ​ര​ണം; അ​ണ്ണാ​മ​ലൈ​ക്കെ​തി​രേ വീ​ണ്ടും കേ​സ്

ചെ​ന്നൈ: ബി​ജെ​പി ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും കോ​യ​മ്പ​ത്തൂ​രി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കെ. ​അ​ണ്ണാ​മ​ലൈ​ക്കെ​തി​രേ വീ​ണ്ടും പോ​ലീ​സ് കേ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നു ക​ട​ലൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ട​ലൂ​രി​ൽ ഏ​പ്രി​ൽ 19ന് ​സ്ത്രീ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​യി​രു​ന്നു അ​ണ്ണാ​മ​ലൈ​യു​ടെ പോ​സ്റ്റ്. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യെ ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു അ​ണ്ണാ​മ​ലൈ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ഴു​തി​യ​ത്.

എ​ന്നാ​ൽ ഈ ​കൊ​ല​പാ​ത​കം വ്യ​ക്തി​വി​രോ​ധം മൂ​ല​മു​ള്ള​താ​ണെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണ്ണാ​മ​ലൈ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment