സിനിമകള്‍ തെരഞ്ഞെടുക്കാന്‍ അറിയില്ല; അനുപമ

anupama-parameswaranകൈ നിറയെ സിനിമകളുമായി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുമ്പോഴും സിനിമകള്‍ എങ്ങനെ തെരഞ്ഞെടു ക്കണമെന്ന് തനിക്കറിയിലെന്ന് അനുപമ പരമേശ്വരന്‍. നിരവധി കഥകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ സിനിമ തെരഞ്ഞെടുക്കാന്‍ ഇപ്പോഴും എനിക്കറിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ കഥാപാത്ര ങ്ങളെ തെരഞ്ഞെടുക്കാന്‍  സഹായിക്കുന്നത് പ്രേമം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും തെലുങ്ക് സംവിധായകന്‍ ത്രിവിക്രവുമാണെ ന്ന് അനുപമ പറയുന്നു.

ഒരു സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തതില്‍ അതുമായി ബന്ധപ്പെട്ട ആരും വിഷമിക്കാന്‍ പാടില്ല. അതിനാല്‍ നൂറു ശതമാനം ആത്മാര്‍ഥമായി ജോലി ചെയ്യാന്‍ എന്നും ശ്രമിക്കുന്നുണ്ട്. ധനുഷിന്റെ നായികയായും ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും അഭിനയിക്കാന്‍ സാധിച്ചു. ഇത് ഭാഗ്യമാണെന്ന് കരുതുന്നെന്നും അനുപമ പറയുന്നു.

Related posts