നടന്ന് പോകുന്നതിനിടെ അത് സംഭവിച്ചു; പിന്നെ റൂമിലേക്ക് ഓടടാ ഓട്ടം…! അന്ന് സംഭവിച്ചതിനെക്കുറിച്ച് അനുസിതാരഎ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ക​ലാ​മ​ണ്ഡ​ല​ത്തി​ല്‍ ചേ​രു​ന്ന​ത്. യൂ​ണി​ഫോം സാ​രി​യാ​ണ്. തൊ​ഴെ പൈ​ജാ​മ​യും. ആ ​സ​മ​യ​ത്ത് സ്വ​ന്ത​മാ​യി മു​ടി പോ​ലും വൃ​ത്തി​യാ​യി കെ​ട്ടാ​ന്‍ എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു.

ആ ​ഞാ​ന്‍ ആ​ദ്യ ദി​വ​സം സീ​നി​യേ​ഴ്‌​സ് പ​ഠി​പ്പി​ച്ചു ത​ന്ന​ത് പോ​ലെ സാ​രി​യു​ടു​ത്ത് ക്ലാ​സി​ലേ​ക്ക് പോ​യി. ക്ലാ​സ് ക​ഴി​ഞ്ഞു. ഞാ​ന്‍ മു​റി​യി​ലേ​ക്ക് ന​ട​ന്നു.

പെ​ട്ടെ​ന്നാ​ണ് ഒ​പ്പ​മു​ള്ള കൂ​ട്ടു​കാ​രി പ​റ​യു​ന്ന​ത്, അ​യ്യോ നി​ന്‍റെ സാ​രി അ​ഴി​ഞ്ഞു പോ​യി എ​ന്ന്. നോ​ക്കു​മ്പോ​ള്‍ സാ​രി​യു​ടെ കു​ത്ത​ഴി​ഞ്ഞ് താ​ഴെ​ക്കി​ട​ക്കു​ന്നു. പൈ​ജാ​മ​യു​ള്ള​ത് കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല.

നി​ല​ത്തു വീ​ണു കി​ട​ന്ന സാ​രി​യും എ​ടു​ത്ത് മു​റി​യി​ലേ​ക്ക് ഒ​റ്റ ഓ​ട്ട​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന് രാ​ത്രി ത​ന്നെ വൃ​ത്തി​യാ​യി സാ​രി​യു​ടു​ക്കാ​ന്‍ പ​ഠി​ച്ചു. -അ​നു സി​ത്താ​ര

Related posts

Leave a Comment