ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. 501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഒരുക്കുന്നത്. അരലക്ഷത്തിൽപരം ആളുകൾ സദ്യയിൽ പങ്കാളികളാകും.
500ല് പരം പാചകക്കാരാണ് സദ്യവട്ടങ്ങൾ ഒരുക്കുന്നത്. അന്പലപ്പുഴ പാൽപ്പായസം അടക്കം നാല്പതിൽപരം വിഭവങ്ങളോടെയുള്ള സദ്യ ക്ഷേത്രത്തിന് ചുറ്റുമുള്ള തിരുമുറ്റത്തും വെളിയിലുള്ള മൂന്ന് സദ്യാലയങ്ങളിലുമാണ് വിളന്പുന്നത്. സദ്യയിൽ പങ്കെടുക്കുന്നതിനായി ആറന്മുള കരയിലെ പള്ളിയോടങ്ങൾ രാവിലെ 11.30ഓടെ ജലഘോഷയാത്രയായി ക്ഷേത്രക്കടവിലെത്തും.
മന്ത്രിമാരായ വി.എൻ. വാസവൻ, പി. പ്രസാദ്, വീണാ ജോർജ്, പ്രമോദ് നാരായണൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ പി. ഡി. സന്തോഷ് കുമാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
പാട്ടും പാടി വയറും മനസും നിറയെക്കഴിക്കാം…. ആറന്മുള വള്ളസദ്യ ഇന്ന്; അരലക്ഷത്തിലേറെപ്പേർ പങ്കെടുക്കും
