മെ​സി ഇ​ന്നി​റ​ങ്ങും; അ​ര്‍ജ​ന്‍റീ​ന ഐ​സ്‌ല​ന്‍ഡിനെ നേരിടും

സോ​ച്ചി: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​ന് അ​ർ​ജ​ന്‍റീ​ന ഇ​ന്നി​റ​ങ്ങും. മ​ര​ണ ഗ്രൂ​പ്പാ​യ ഗ്രൂ​പ്പ് ഡി​യി​ൽ കു​ഞ്ഞ​ന്മാ​രാ​യ ഐ​സ്‌​ല​ന്‍​ഡാ​ണ് എ​തി​രാ​ളി. മോ​സ്‌​കോ​യി​ലെ സ്പാ​ര്‍​ട് അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 6.30നാ​ണ് മ​ത്സ​രം.

നാ​യ​ക​നും സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​റു​മാ​യ ല​യ​ണ​ല്‍ മെ​സി​യി​ലാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും. ലോ​ക​ക​പ്പി​നെ​ത്തു​ന്ന​തി​ല്‍ ഏ​റ്റ​വും മി​ക​ച്ച ആ​ക്ര​മ​ണ നി​ര​യു​ള്ള ടീ​മാ​ണ് അ​ർ​ജ​ന്‍റീ​ന. ചി​ലി​യെ കോ​പ്പ അ​മേ​രി​ക്ക ചാ​മ്പ്യ​ന്മാ​രാ​ക്കി​യ സാം​പോ​ളി​യു​ടെ ത​ന്ത്ര​ങ്ങ​ളും അ​ര്‍​ജ​ന്‍റീ​ന​യു​ടെ പ്ര​ക​ട​ന​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും.

അ​തേ​സ​മ​യം, ക​രു​ത്ത​രാ​യ അ​ര്‍​ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഐ​സ്‌​ല​ന്‍​ഡി​ന്‍റെ ല​ക്ഷ്യം. ഒ​രു സ​മ​നി​ല​യെ​ങ്കി​ലും നേ​ടാ​നാ​യാ​ല്‍ ടീ​മി​ന് ത​ല​യു​യ​ര്‍​ത്തി​നി​ല്‍​ക്കാം.

Related posts