അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തമിഴ് ചിത്രമായ “അറിവാൻ’ നവംബർ ഏഴിന് എസിഎം സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
ബോയ്സ് രാജൻ, ബിർള ബോസ്, ഗൗരി ശങ്കർ, ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എംഡി ഫിലിംസിന്റെ ബാനറിൽ ദുവാരി മഹാദേവൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- യശ്വന്ത് ബാലാജി നിർവഹിക്കുന്നു. കോ -പ്രൊഡ്യൂസർ-കൃഷ്ണ പ്രസാദ്, എഡിറ്റർ-സത്യ മൂർത്തി, സംഗീതം-ഇറ, സ്റ്റണ്ട്-മനോ.
ഏറ്റുമുട്ടൽ കൊലകൾക്ക് പേരുകേട്ട ഏറ്റവും സത്യസന്ധനും എന്നാൽ കോപാകുലനുമായ സൂര്യയെന്ന പോലീസ് ഓഫീസർ ഒരു വിവാദ കേസിന് ശേഷം നെയ്വേലി സ്റ്റേഷനിൽ ചാർജ് എടുക്കുന്നു. അദ്ദേഹം എത്തിയ ഉടൻ തന്നെ, വിനിഷ എന്ന സ്ത്രീ ഉൾപ്പെട്ട ഒരു കൊലപാതകം ഏവരേയും ഞെട്ടിപ്പിക്കുന്നു.
സൂര്യ ഈ കേസ് അന്വേഷിക്കാൻ ശ്രമിക്കുമ്പോൾ സ്നേഹവും നീതിയും സംരക്ഷിക്കാൻ സത്യത്തിനും വഞ്ചനയ്ക്കും ഇടയിൽ സഞ്ചരിക്കേണ്ടി വരുന്നു. തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് അറിവാൻ എന്ന ചിത്രത്തിൽ അരുൺ പ്രസാദ് ദൃശ്യവത്കരിക്കുന്നത്. പിആർഒ-എ എസ് ദിനേശ്.