നാ​സ​യു​ടെ റോ​ക്ക​റ്റ് ദൗ​ത്യം; ചു​ക്കാ​ൻ പി​ടി​ച്ച​ത് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

സ​മ്പൂർ​ണ സൂ​ര്യ​ഗ്ര​ഹ​ണ​സ​മ​യ​ത്ത് നാ​സ വി​ക്ഷേ​പി​ച്ച റോ​ക്ക​റ്റ് ദൗ​ത്യ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ. ഫ്ളോ​റി​ഡ​യി​ലെ എം​ബ്രി-​റി​ഡി​ൽ എ​യ്റോ​നോ​ട്ടി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് ഫി​സി​ക്സ് പ്ര​ഫ​സ​റാ​യ അ​രോ​ഹ് ബ​ർ​ജാ​ത്യ​യാ​ണ് ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ബ​ഹി​രാ​കാ​ശ, അ​ന്ത​രീ​ക്ഷ ഉ​പ​ക​ര​ണ ലാ​ബി​നെ ന​യി​ക്കു​ന്ന​ത് അ​രോ​ഹ് ബ​ർ​ജാ​ത്യ​യാ​ണെ​ന്ന് നാ​സ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സൂ​ര്യ​ഗ്ര​ഹ​ണ​സ​മ​യ​ത്ത് മൂ​ന്നു റോ​ക്ക​റ്റു​ക​ളാ​ണ് നാ​സ വി​ക്ഷേ​പി​ച്ച​ത്. വി​ർ​ജീ​നി​യ​യി​ലെ നാ​സ​യു​ടെ വാ​ലോ​പ്സ് ഫ്ലൈ​റ്റ് ഫെ​സി​ലി​റ്റി​യി​ൽ​നി​ന്നാ​ണ് റോ​ക്ക​റ്റു​ക​ൾ വി​ക്ഷേ​പി​ച്ച​ത്.

കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റാ​യ അ​ശോ​ക് കു​മാ​ർ ബ​ർ​ജ​ത്യ​യു​ടെ​യും രാ​ജേ​ശ്വ​രി​യു​ടെ​യും മ​ക​നാ​യ അ​രോ​ഹ് മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പു​ർ, പി​ലാ​നി, സോ​ലാ​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി.

സോ​ലാ​പു​രി​ലെ വാ​ൽ​ച​ന്ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ​നി​ന്ന് ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. 2001ൽ ​അ​ദ്ദേ​ഹം യു​എ​സി​ലെ യൂ​ട്ടാ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​തേ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു പി​എ​ച്ച്ഡി നേ​ടി.

Related posts

Leave a Comment