ഓട്ടോക്കാരന്‍റെ സമയോചിതമായ ഇടപെടൽ;  പി​ഞ്ച് കു​ഞ്ഞി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ച്ച മുത്തച്ഛനും മുത്തശ്ശിയും അ​റ​സ്റ്റി​ൽ; കുഴിച്ചുമൂടുന്നതിനെക്കുറിച്ച് ഇവർ പറഞ്ഞതിങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹൈ​ദ​രാ​ബാ​ദി​ൽ പി​ഞ്ച് കു​ഞ്ഞി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. സ്ത്രീ​യും പു​രു​ഷ​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹൈ​ദ​രാ​ബാ​ദി​ലെ ജൂ​ബി​ലി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

കു​ഴി​യെ​ടു​ത്ത് കു​ട്ടി​യെ മ​റ​വ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഓ​ട്ടോ ഡ്രൈ​വ​ർ ക​ണ്ട​തോ​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട് പേ​ർ കു​ഴി​യെ​ടു​ക്കു​ന്ന​ത് ക​ണ്ട ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ക​രിം​ന​ഗ​ർ ജി​ല്ല​യി​ലു​ള്ള ര​ണ്ടു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യു​ടെ മു​ത്ത​ശ​നും മു​ത്ത​ശി​യു​മാ​ണെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് അ​വ​കാ​ശ​പ്പെ​ട്ട​ത്. ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് കു​ട്ടി മ​രി​ച്ചു. മൃ​ത​ദേ​ഹ​വു​മാ​യി പോ​കാ​ൻ വാ​ഹ​ന​ങ്ങ​ൾ ത​യാ​റാ​യി​ല്ല. അ​തി​നാ​ൽ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യാ​ൻ‌ എ​ത്തി​യ​താ​ണെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കി​യ മ​റു​പ​ടി. എ​ന്നാ​ൽ ഇ​വ​രു​ടെ ബാ​ഗി​ലു​ള്ള കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജീ​വ​നു​ള്ള​താ​യി ക​ണ്ടു. ഉ​ട​നെ ത​ന്നെ കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ത്രീ​യേ​യും പു​രു​ഷ​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts