പാലക്കാട് : കാവിൽപ്പാട് ഒട്ടോസ്റ്റാൻഡിൽ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ചു കൊണ്ടുപോയി കല്ലേക്കാട് , നെല്ലിപ്പറന്പ് വെച്ച് മൂന്നംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.
പാലക്കാട്, സുന്ദരം കോളനി സ്വദേശിയും, തച്ചന്പാറയിൽ താമസിക്കുകയും ചെയ്യുന്ന കരാട്ടെ ഹക്കീമിന്റെ മകൻ മുഹമ്മദ് ബിലാൽ എന്ന പൊറാട്ട ബിലാൽ (23) ആണ് അറസ്റ്റിലായത്.
കൂട്ടുപ്രതികളായ പുതുപ്പള്ളിത്തെരുവ് , കരീംനഗർ സ്വദ്ദേശി ജംഷീർ , കോങ്ങാട് സ്വദേശി ഇഖ്ബാൽ എന്ന അബ്ദുൾ ഖാദർ എന്നിവർ ഒളിവിലാണ്. ഇഖ്ബാൽ മുൻപ് ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വളളിക്കോട് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
കഴിഞ്ഞ 17 ന് കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കാവിൽപ്പാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജിനു വിനെയാണ് ടഉജഹ പ്രവർത്തകരായ മൂന്നു പേർ ചേർന്ന് ആക്രമിച്ചത്.
അയോധ്യ ഭൂമിപൂജയുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിലിട്ട പോസ്റ്റിന് കമന്റിട്ടതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആക്രമണത്തിനു ശേഷം പ്രതികൾ ഒളിവിൽകഴിഞ്ഞു വരികയായിരുന്നു. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടതായി സൂചന കിട്ടിയിട്ടുണ്ട്. പ്രതിയെ കൊറോണ പരിശോധിക്കു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
ഡിവൈഎസ്പി മനോജ് കുമാറിന്റെ നിർദ്ദേശത്തിൽ ടൗണ് നോർത്ത് ഇൻസ്പെക്ടർ ആർ.സുജിത്ത് കുമാർ, സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ , എഎസ്ഐ സുന്ദരൻ, എസ്പിസിഒമാരായ പി.എച്ച് നൗഷാദ്.,
ഹരിപ്രസാദ് , കാദർ പാഷ , സിപിഒ മായ ആർ.രഘു, എം. മഹഷ് , പാലക്കാട് ഡാൻസാഫ് സ്ക്വാഡിലെ ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.