പാലക്കാട്ട് കഞ്ചാവുമായി ര​ണ്ടു യു​വാ​ക്ക​ൾ പിടിയിൽ; പിടിച്ചെടുത്ത  ഒ​രു കി​ലോ​ ക​ഞ്ചാവിന് ഒരു ലക്ഷം രൂപ

നെന്മാറ: ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പിടികൂടി. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും നെന്മാ​റ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെയാണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.

എ​ല​വ​ഞ്ചേ​രി പ​റ​ശ്ശേ​രി സ്വ​ദേ​ശി ദീ​പു (26), നെന്മാറ തേ​വ​ർ​മ​ണി അ​യ്യ​പ്പ​ൻ​പാ​റ സ്വ​ദേ​ശി പ്ര​വീ​ണ്‍ (20 ) എ​ന്നി​വ​രെ​യാ​ണ് നെന്മാറ പ​ഴ​യ ഗ്രാ​മ​ത്തി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും, പ്ലാ​സ്റ്റി​ക് ബാ​ഗി​ൽ സൂ​ക്ഷി​ച്ച ഒ​രു കി​ലോ​ഗ്രാം ക​ഞ്ചാ​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രും.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പീ​ക​രി​ച്ച ഡാ​ൻ​സാ​ഫ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ല പോ​ലീ​സ് മേ​ധാ​വി ശി​വ​വി​ക്രത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി. സി.​സി. ശ്രീ​നി​വാ​സ​ൻ, ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി കെ.​എം ദേ​വ​സ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നെന്മാ​റ, അ​യി​ലൂ​ർ , വ​ട​ക്ക​ഞ്ചേ​രി മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ലോ​ക് ഡൗണ്‍ തു​ട​ങ്ങി​യ​തോ​ടെ ക​ഞ്ചാ​വ് കി​ട്ടാ​താ​വു​ക​യും വി​ല ഇ​ര​ട്ടി​യി​ല​ധി​ക​മാ​വു​ക​യും ചെ​യ്തു.

മീ​ൻ , പ​ച്ച​ക്ക​റി, മ​റ്റു ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത്. ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വ് കേ​സും, അ​ടി​പി​ടി കേ​സും നി​ല​വി​ലു​ണ്ട്.

Related posts

Leave a Comment