ത​ട്ടി​പ്പു​കാ​ര​ൻ “പാ​സ്റ്റ​ര്‍ ഷി​ബു എ​സ്. നാ​യ​ര്‍” അ​റ​സ്റ്റി​ൽ;  വിടുവയ്ക്കാൻ 15 ലക്ഷം നൽകാം; വീടെന്ന മോഹംനൽകി യുവതികളെ കബളിപ്പിക്കുന്നതിങ്ങനെ…

 

വെ​ള്ള​റ​ട: പാ​സ്റ്റ​ര്‍ ച​മ​ഞ്ഞ് വീ​ട്ട​മ്മ​മാ​രി​ല്‍ നി​ന്ന് പ​ണം​ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി പി​ടി​യി​ലാ​യി. ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് കു​ന്ന​ത്തു​കാ​ല്‍ ആ​ലു​വി​ള​യി​ല്‍ വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ല്‍ വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മൃ​ദു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

കാ​ഞ്ഞി​രം​കു​ള​ത്തെ വീ​ട്ടി​ല്‍ നി​ന്നും ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് കാ​ഞ്ഞി​രം​കു​ളം ചാ​ണി പ​ണ്ടാ​ര​വി​ള കാ​നാ​ന്‍ ഹൗ​സി​ല്‍ ഷി​ബു എ​സ്. നാ​യ​ര്‍ (42) പി​ടി​യി​ലാ​യ​ത്.

അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് സ്ഥി​രം ത​ട്ടി​പ്പു​കാ​ര​നാ​യ ഇ​യാ​ളു​ടെ പേ​രി​ല്‍ പൊ​ഴി​യൂ​ര്‍, കാ​ഞ്ഞി​രം​കു​ളം, വെ​ള്ള​റ​ട, ആ​ര്യ​ന്‍​കോ​ട്, മാ​രാ​യ​മു​ട്ടം, നെ​യ്യാ​ര്‍​ഡാം, പാ​റ​ശാ​ല, നെ​യ്യാ​റ്റി​ന്‍​ക​ര, ബാ​ല​രാ​മ​പു​രം തു​ട​ങ്ങി നി​ര​വ​ധി സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്. കു​ന്ന​ത്തു​കാ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തും വൈ​ദി​ക​വേ​ഷ​ത്തി​ല്‍ ഇ​യാ​ള്‍ മു​ന്‍​പും ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു.

ജ​നു​വ​രി 29 നാ​ണ് കു​ന്ന​ത്തു​കാ​ല്‍ ആ​ലു​വി​ള​യി​ല്‍ നി​ര്‍​ധ​ന​യാ​യ വീ​ട്ട​മ്മ ത​ട്ടി​പ്പി​നി​ര​യാ​യ​ത്. സ​മീ​പ​ത്തെ ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ൻ എ​ന്ന് പ​റ​ഞ്ഞാ​ണ് ഷി​ബു എ​ത്തി​യ​ത്.

ഇ​ട​വ​ക​യി​ല്‍ നി​ന്ന് ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യം 15,00000/(പ​തി​ന​ഞ്ചു ല​ക്ഷം) രൂ​പ ശാ​ന്ത​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് ക​ബ​ളി​പ്പി​ച്ച​ത്.

പ​തി​ന​ഞ്ചു ല​ക്ഷം കൈ​മാ​റു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മ​റ്റു ചെ​ല​വു​ക​ളു​ണ്ടെ​ന്നും അ​തി​ന്‍റെ ആ​വ​ശ്യ​ത്തി​ലേ​യ്ക്കാ​യി മു​ന്‍​കൂ​റാ​യി 14700/(പ​തി​നാ​ലാ​യി​ര​ത്തി എ​ഴു​നൂ​റ്) രൂ​പ അ​ട​യ്ക്ക​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര്‍​ധ​ന​യാ​യ വീ​ട്ട​മ്മ അ​ടു​ത്ത വീ​ട്ടി​ല്‍ നി​ന്നും ക​ടം വാ​ങ്ങി ന​ല്‍​കി​യ പ​ണ​വു​മാ​യി അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വ​രാ​മെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ൾ മു​ങ്ങുകയായിരുന്നു.

ഇ​തി​ന് മു​മ്പും പ്ര​ദേ​ശ​ത്ത് സ​മാ​ന രീ​തി​യി​ല്‍ ത​ട്ടി​പ്പു ന​ട​ന്നി​ട്ടു​ണ്ട്. ആ​ടു​വാ​ങ്ങി ന​ല്‍​കാ​മെ​ന്നും വീ​ടു​വ​ച്ചു ന​ല്‍​കാ​മെ​ന്നും വാ​ഗ്ദാ​നം ന​ല്‍​കി പ​ണ​വും ആ​ഭ​ര​ണ​വും ക​വ​ര്‍​ന്ന സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി ഉ​ണ്ടെ​ങ്കി​ലും​ത​ന്ത്ര​പ​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​തി​വ്.

വെ​ള്ള​റ​ട പോ​ലീ​സ് പ​രി​ധി​യി​ലെ ത​ട്ടി​പ്പ് ന​ട​ത്തി ആ​ഴ്ച​ക്കു​ള്ളി​ല്‍ പ്ര​തി വ​ല​യി​ലാ​കു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ മൃ​ദു​ൽ​കു​മാ​ര്‍, എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​സ്‌​സി​പി​ഒ ദീ​പു എ​സ്. കു​മാ​ര്‍, സി​പി​ഒ സ​ജി​ന്‍, ബൈ​ജു എന്നിവര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment