മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം കണ്ടിട്ടാണ് ഹൗസ് മേറ്റ്സ് എന്ന തമിഴ് ചിത്രത്തിലേക്ക് തന്നെ വിളിച്ചതെന്ന് ആർഷ ചാന്ദ്നി ബൈജു. ആ സിനിമ തമിഴ്നാട്ടില്‍ അത്യാവശ്യം ഹിറ്റായിരുന്നു. രാജവേല്‍ എന്ന നവാഗതനാണ് ഈ ചിത്രത്തിന്റെ സംവിധായകന്.
സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് ചിത്രം ഒരുക്കിയത്. എന്നെ വിളിച്ച അദ്ദേഹം ആദ്യം മുതല്‍ അത്രയും വിശദീകരിച്ചാണ് കഥ പറഞ്ഞത്. എല്ലാ കാര്യത്തിലും വളരെ ജിജ്ഞാസുവായ ചെറുപ്പക്കാരിയായ വീട്ടമ്മയുടെ വേഷമായിരുന്നു എനിക്ക്.
അവരാണ് സിനിമയിലെ ഓരോ സംഭവങ്ങളും മുന്നോട്ടുകൊണ്ടുപോവുന്നത്. നമ്മുടെ കഴിവ് എന്താണെന്നു തെളിയിക്കാനുള്ള അവസരം പോലെ നല്ലൊരു കഥാപാത്രം തന്നെയാണ് കിട്ടിയത്. നല്ലൊരു തുടക്കമാണ് തമിഴില്‍ കിട്ടിയത്. ചിത്രത്തിന്റെ ഒടിടി റിലീസിനുശേഷം വലിയ തോതിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തിയറ്ററില്‍ നല്ല വിജയമായിരുന്നെങ്കിലും ഒടിടിയില്‍ വന്നശേഷമാണ് ഇത്രയേറെ പ്രതികരണങ്ങള്‍ വരുന്നത് എന്ന് ആർഷ ചാന്ദ്നി ബൈജു പറഞ്ഞു.