എന്റെ അച്ഛനെ ഞാന് എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങള്ക്ക് എല്ലാവര്ക്കുമറിയാം. അദ്ദേഹം പറയുന്നതെല്ലാം ഞാന് കേട്ടിരുന്നു. ഒരു കാര്യം ഒഴികെ.
ഒരു പുരാണസിനിമയില് അഭിനയിക്കാന് അദ്ദേഹം എപ്പോഴും എന്നോടു പറയുമായിരുന്നു. ആ ഗെറ്റപ്പില് എന്നെ കാണാന് നല്ല ഭംഗിയുണ്ടാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
പക്ഷേ, എന്തോ ഞാന് അദ്ദേഹത്തിന്റെ വാക്കുകള് കേട്ടില്ല. ഇന്ന് അദ്ദേഹം ഈ പറയുന്നതെല്ലാം കേള്ക്കുന്നുണ്ടാകുമെന്നു ഞാന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും.
വാരണാസി ഒരു സ്വപ്നതുല്യമായ പ്രോജക്ടാണ്. ജീവിതത്തില് ഒരിക്കല് മാത്രം ലഭിക്കുന്ന പ്രോജക്ട്. അതിനായി പരമാവധി പരിശ്രമിക്കും. എല്ലാവര്ക്കും അഭിമാനമുണ്ടാകുന്ന തരത്തില് അഭിനയിക്കും. -മഹേഷ് ബാബു

