അസിം മുനീർ പാക്കിസ്ഥാന്‍റെ സംയുക്ത സേനാ മേധാവിയാകും

ഇ​സ്‌​ലാ​മാ​ബാ​ദ്: ​പാ​ക്കി​സ്ഥാ​നി​ലെ ജുഡീ​ഷ​ൽ, സൈ​നി​ക സം​വി​ധാ​ന​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​തു​ന്ന 27-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​ർ​ല​മെ​ന്‍റി​ലെ സെ​ന​റ്റ് സ​ഭ ഇ​ന്ന​ലെ പാ​സാക്കി. ഇ​തോ​ടെ ക​ര​സേ​നാ മേ​ധാ​വി അ​സിം മു​നീ​ർ സം​യു​ക്ത സേ​നാ മേ​ധാ​വി​യാ​യി ഉ​യ​രും.

ഭേ​ദ​ഗ​തി പ്ര​കാ​രം സ്ഥാ​പി​ക്കു​ന്ന ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് ഫോ​ഴ്സ് എ​ന്ന പു​തി​യ ത​സ്തി​ക​യി​ലാ​യി​രി​ക്കും അ​സിം മു​നീ​റി​നു നി​യ​മ​നം ല​ഭി​ക്കു​ക. ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ൾ ത​സ്തി​ക​യ്ക്കു കീ​ഴി​ലാ​യി​രി​ക്കും. അ​ണ്വാ​യു​ധ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന നാ​ഷ​ണ​ൽ സ്ട്രാ​റ്റ​ജി​ക് ക​മാ​ൻ​ഡി​ന്‍റെ മേ​ധാ​വി​യെ നി​യ​മി​ക്കാ​നു​ള്ള അ​ധി​കാ​ര​വും മു​നീ​റി​നു​ണ്ടാ​കും.

മേ​യി​ൽ ഇ​ന്ത്യ​യു​മാ​യു​ണ്ടാ​യ നാ​ലു ദി​വ​സ​ത്തെ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​ക്കി​സ്ഥാ​നി​ലെ പു​തി​യ നീ​ക്ക​ങ്ങ​ളെ​ന്ന് പ​റ​യു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ ഭ​ര​ണ​ഘ​ട​നാ കോ​ട​തി രൂ​പ​വ​ത്ക​രി​ക്കാ​നും ഭേ​ദ​ഗ​തി​യി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

Related posts

Leave a Comment