മരുമകളുടെ ദുരൂഹ മരണത്തിന് പിന്നാലെ അമ്മായിയമ്മയേയും തൂങ്ങി മരിച്ച നിലയിൽ; സംഭവിക്കുന്നതെന്തന്നറിയാതെ കല്ലമ്പലത്തെ നാട്ടുകാർ;  മകളുടെ  മരണത്തിലെ സത്യാവസ്ഥയറിയാൻ ആതിരയുടെ ബന്ധുക്കൾ


കൊ​ല്ലം: ക​ല്ല​മ്പ​ല​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​വ​ധു ആ​തി​ര​യു​ടെ ഭ​ര്‍​തൃ​മാ​താ​വും മ​രി​ച്ച നി​ല​യി​ല്‍. സു​നി​ത ഭ​വ​നി​ല്‍ ശ്യാ​മ​ള​യാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് അ​ടു​ത്തു​ള്ള കോ​ഴി ഫാ​മി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ശ്യാ​മ​ള​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് ആ​തി​ര​യെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലെ കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തും കൈ ​ഞ​ര​മ്പും മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​തി​ര​യു​ടെ മൃ​ത​ദേ​ഹം. വ​ര്‍​ക്ക​ല മു​ത്ത​ന സ്വ​ദേ​ശി ശ​ര​ത്തി​നെ​യാ​ണ് ആ​തി​ര വി​വാ​ഹം ചെ​യ്ത​ത്.

ആ​തി​ര കു​ളി​മു​റി​യി​ല്‍ ക​യ​റി ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി. അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു കു​ളി​മു​റി. കു​ളി​മു​റി​യു​ടെ വാ​തി​ല്‍ ത​ക​ര്‍​ത്ത് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​മ്പോ​ള്‍ ആ​തി​ര​യു​ടെ അ​മ്മ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​തി​ര​യു​ടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു

Related posts

Leave a Comment