ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ആദ്യമായാണ് ഡൽഹിയിൽ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിത എത്തുന്നത്. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.
തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാവുമെന്നും അവർ പ്രതികരിച്ചു. വനിത മുഖ്യമന്ത്രിയുടേയും വനിത പ്രതിപക്ഷ നേതാവിന്റേയും ശക്തമായ പോരാട്ടങ്ങൾക്ക് ഇനി ഡൽഹി സാക്ഷ്യം വഹിക്കും.