കടുവാ സങ്കേതത്തിൽ തന്റെ ആധിപത്യ സ്ഥലം കൈയടക്കാനെത്തിയ മകളെ കടത്തു ആക്രമണം കൊണ്ട് പായിച്ച് അമ്മ കടുവ.
ഇരുവരുടേയും പോരാട്ടം ഏകദേശം രണ്ടു മിനിറ്റോളം നീണ്ടുനിന്നു. ഒടുവിൽ, പ്രായത്തിലും ശക്തിയിലും മുന്നിട്ടുനിന്ന അമ്മക്കടുവ റിദ്ധി, മീരയെ കീഴടക്കി. എന്നാൽ ഈ തീവ്രമായ ഏറ്റുമുട്ടലിൽ ഇരു കടുവകൾക്കും പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
പ്രഭാത സഫാരിയുടെ സമയത്ത് ഇരു കടുവകളും അടുത്തടുത്ത് കണ്ടപ്പോഴാണ് സംഘർഷം ഉടലെടുത്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രായപൂർത്തിയായ കടുവകൾ സ്വന്തമായി താവളം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം പോരാട്ടങ്ങൾ സാധാരണമാണ്.
കാടിനുള്ളിൽ ശക്തമായ ഗർജ്ജനങ്ങളോടെ തീവ്രമായ ഏറ്റുമുട്ടൽ അരങ്ങേറി. പോരാട്ടം പെട്ടെന്ന് അവസാനിച്ചെങ്കിലും അതിന്റെ കാഴ്ച സന്ദർശകരെ അത്ഭുതപ്പെടുത്തി.
വിനോദസഞ്ചാരികളിൽ ഒരാൾ പകർത്തിയ ഈ നാടകീയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.