വിവാഹാഭ്യർഥന നടത്തിയ ആരാധകനോട് നടി അവന്തിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘എന്റെ കുഞ്ഞ് ആരാധകന്, നീ കുറച്ചു കാലമായി എനിക്ക് മെസേജുകള്‍ അയക്കുന്നുണ്ട്. നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. പതിനാറോ പതിനേഴോ വയസ് മാത്രമേ പ്രായം കാണൂ.
ജീവിതം എന്താണെന്ന് നീ ഇനിയും മനസിലാക്കാനിക്കുന്നതേയുള്ളൂ. ഒരു വര്‍ഷമായി എന്നെ വിവാഹം കഴിക്കണമെന്ന് നീ നിരന്തരമായി ആവശ്യപ്പെടുന്നു. നീ ഒരു വാശിക്കാരനാണെന്ന് എനിക്ക് തോന്നുന്നു.
നീ വളരെ ചെറുപ്പമല്ലേ. വിവാഹത്തെ കുറിച്ചല്ല, പരീക്ഷകളെ കുറിച്ചാണ് ഇപ്പോള്‍ നീ ആകുലപ്പെടേണ്ടത്. എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളാണ് നീ. നമ്മള് വിവാഹം ചെയ്താല്‍ ആളുകള്‍ നിന്റെ അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്, ഭാര്യയായിട്ടായിരിക്കില്ല. അതുകൊണ്ട് ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കൂ. നിന്റെ പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കും. സ്നേഹത്തോടെ, അനുഗ്രഹങ്ങളോടെ’ എന്ന് അവന്തിക മോഹൻ പറഞ്ഞു.


 
  
 