മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം; ര​ണ്ട് വ​ർ​ഷം മു​ൻ​പ് മൂ​ത്ത കു​ട്ടി​യും സ​മാ​ന രീ​തി​യി​ൽ മ​രി​ച്ചി​രു​ന്നു

പാ​ല​ക്കാ​ട്: മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി ആ​ദി​വാ​സി ശി​ശു മ​രി​ച്ചു. പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്താ​ണ് സം​ഭ​വം. മീ​നാ​ക്ഷി​പു​രം സ​ർ​ക്കാ​ർ ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന പാ​ർ​ഥി​പ​ൻ സം​ഗീ​ത ദ​മ്പ​തി​ക​ളു​ടെ പെ​ൺ​കു​ഞ്ഞ് ക​നി​ഷ്ക​യാ​ണ് മ​രി​ച്ച​ത്. പാ​ൽ ന​ൽ​കു​ന്ന​തി​നി​ടെ കു​ഞ്ഞി​ന് അ​ന​ക്കം ഇ​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കു​ഞ്ഞ് പോ​ഷ​കാ​ഹാ​ര കു​റ​വ് നേ​രി​ട്ടി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. ഗ​ർ​ഭി​ണി​ക​ൾ​ക്ക് പ്ര​തി​മാ​സം ന​ൽ​കു​ന്ന 2000 രൂ​പ​യു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മ്മ സം​ഗീ​ത ആ​രോ​പി​ച്ചു. ര​ണ്ട് വ​ർ​ഷം മു​മ്പ് സ​മാ​ന രീ​തി​യി​ൽ ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ പെ​ൺ​കു​ഞ്ഞും മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment