സ്റ്റെ​യ​ര്‍കെ​യ്സി​ൽ​ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ട​വി​ലൂ​ടെ മു​റ്റ​ത്തേ​ക്കു വീ​ണു; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

കോ​ന്നി: സ്റ്റെ​യ​ര്‍കെ​യ്സി​ൽ​ക​ളി​ക്കു​ന്ന​തി​നി​ടെ വി​ട​വി​ലൂ​ടെ മു​റ്റ​ത്തേ​ക്കു വീ​ണ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം.​ കോ​ന്നി മ​ങ്ങാ​രം മാ​ങ്കു​ളം പ​ള്ളി മു​രു​പ്പേ​ല്‍ ഷെ​മീ​ര്‍, സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ഫ്‌​റ മ​റി​യ​മാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.45 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ ക​യ​റാ​നാ​യി പു​റ​ത്തുകൂ​ടി നി​ര്‍മി​ച്ച ഇ​രു​മ്പു കോ​ണി​പ്പ​ടി​യു​ടെ മു​ക​ള്‍ഭാ​ഗ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൈ​വ​രി​യു​ടെ വി​ട​വി​ലൂ​ടെ അ​ഫ്‌​റ മു​റ്റ​ത്തേ​ക്ക് വീ​ണ​ത്.

വീ​ട്ടു​മു​റ്റ​ത്ത് വ​സ്ത്ര​ങ്ങ​ള്‍ ക​ഴു​കു​ക​യാ​യി​രു​ന്ന അ​മ്മ സ​ബീ​ന, കു​ട്ടി മു​ക​ളി​ല്‍ നി​ല്‍ക്കു​ന്ന​തു ക​ണ്ട് താ​ഴേ​ക്ക് ഇ​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

താ​ഴേ​ക്ക് വ​രു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി വി​ട​വി​ലൂ​ടെ താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി കോ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് കു​മ്മ​ണ്ണൂ​ര്‍ ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍സ്ഥാ​നി​ല്‍ ന​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​ദി​ലാ ഫാ​ത്തി​മ, അ​ഥീ​ന ഫാ​ത്തി​മ.

Related posts

Leave a Comment