മംഗളൂരു: ബജ്റംഗ്ദൾ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ ആശുപത്രിയിലും പരിസരത്തും സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി.
ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടിയെയാണ് ഒരു സംഘം ആളുകൾ വെട്ടിക്കൊന്നത്. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്.
മംഗളൂരു ബാജ്പേ കിന്നി പടവു എന്ന സ്ഥലത്തുവച്ച് ഇന്നലെ വൈകുന്നേരമാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. നിരവധി കൊലക്കേസുകളിൽ പ്രതിയായ സുഹാസ് മംഗളൂരു പോലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. ഫാസിൽ വധക്കേസിലെ മുഖ്യപ്രതിയാ സുഹാസ് ജാമ്യത്തിലായിരുന്നു. 2022 ജൂലൈ 28നാണ് ഫാസിൽ കൊല്ലപ്പെട്ടത്.