പണി പാളി… ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; ക​ള്ള​സാ​ക്ഷി പ​റ​ഞ്ഞ ക​ലാ​ഭ​വ​ൻ  സോ​ബി​ക്കെ​തി​രേ സി​ബി​ഐ​യു​ടെ ഹ​ർ​ജി

 

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ അ​പ​ക​ട​മ​ര​ണ​ക്കേ​സി​ൽ ക​ള്ള​സാ​ക്ഷി പ​റ​ഞ്ഞ ക​ലാ​ഭ​വ​ൻ സോ​ബി ജോ​ർ​ജി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ​യു​ടെ ഹ​ർ​ജി.

തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഹ​ർ​ജി ന​ൽ​കി​യ​ത്.കേ​സ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ൻ സോ​ബി ബോ​ധ​പൂ​ർ​വം അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ക​ള​വാ​യി മൊ​ഴി​പ​റ​ഞ്ഞ​താ​യി ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

2018 സെ​പ്‌​റ്റം​ബ​ർ 25-ന് ​ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് ബാ​ല​ഭാ​സ്‌​ക​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യാ​ണ് സോ​ബി മൊ​ഴി​ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ സോ​ബി​യു​ടെ മൊ​ഴി ക​ള​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ബോ​ധ്യ​മാ​യി.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തോ​ട് സോ​ബി സ​ഹ​ക​രി​ച്ചു​മി​ല്ല. ഇ​തോ​ടെ​യാ​ണ് സി​ബി​ഐ സോ​ബി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment