പാ​ക്കി​സ്ഥാ​ൻ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ക​സി​പ്പി​ക്കു​ന്നു; ഭീ​ഷ​ണി​യെ​ന്ന് അ​മേ​രി​ക്ക

ഇ​സ്ലാ​മാ​ബാ​ദ്: അ​മേ​രി​ക്ക വ​രെ എ​ത്താ​ൻ ക​ഴി​യു​ന്ന​തും ആ​ണ​വാ​യു​ധ​ങ്ങ​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​തു​മാ​യ ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പാ​ക്കി​സ്ഥാ​ൻ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി. ക​ഴി​ഞ്ഞ മേ​യി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​നു​ശേ​ഷം, പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ലി​നാ​യി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

5,500 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​ര​പ​രി​ധി​യു​ള്ള ദീ​ർ​ഘ​ദൂ​ര മി​സൈ​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​തു​വ​ഴി അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ലു​ക​ളെ ത​ട​യു​ക​യാ​ണു ല​ക്ഷ്യം. ന്യൂ​ക്ലി​യ​ർ പേ​ലോ​ഡു​ക​ൾ, തെ​ർ​മോ ന്യൂ​ക്ലി​യ​ർ വാ​ർ​ഹെ​ഡു​ക​ൾ എ​ന്നി​വ എ​ത്തി​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ് ഇ​വ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തോ​ടെ പാ​ക്കി​സ്ഥാ​നെ ഒ​രു ആ​ണ​വ ഭീ​ഷ​ണി​യാ​യി കാ​ണാ​ൻ അ​മേ​രി​ക്ക​യെ നി​ർ​ബ​ന്ധി​ത​മാ​ക്കു​മെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ൽ അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന, ഫ്രാ​ൻ​സ്, യു​ണൈ​റ്റ​ഡ് കിം​ഗ്ഡം, ഇ​ന്ത്യ, ഇ​സ്ര​യേ​ൽ, ഉ​ത്ത​ര കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​രം മി​സൈ​ലു​ക​ളു​ള്ള​ത്. ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ ശേ​ഷി​യി​ല്ലാ​ത്ത ഒ​രേ​യൊ​രു ആ​ണ​വ​രാ​ജ്യ​മാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ.

 

Related posts

Leave a Comment