പൃഥ്വിയുമായി മത്സരം വേണ്ട; റിലീസ് തിയതി മാറ്റാനൊരുങ്ങി മോഹൻലാലിന്‍റെ ‘ബറോസ്’

താ​ര​രാ​ജാ​വ് മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ‘ബ​റോ​സ്’ റി​ലീ​സ് മാ​റ്റു​ന്നു. മാ​ർ​ച്ച് 28 നാ​യി​രു​ന്നു ചി​ത്രത്തിന്‍റെ റി​ലീ​സ് തി​യ​തി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മെ​യ് മാ​സം പ​കു​തി​യോ​ടെ റി​ലീ​സ് ചെ​യ്യാ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നം.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ആ​രാ​ധ​ക​ർ​ക്ക് സി​നി​മ ന​ൽ​കാ​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മെ​യ് 21 നാ​ണ് താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​നം.

ഏ​പ്രി​ൽ 10 ന് ​നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ റി​ലീ​സി​നു​ള്ള​തു​കൊ​ണ്ട് പ്രി​ത്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തു​ന്ന ആ​ടു​ജീ​വി​ത​ത്തി​ന്‍റെ റി​ലീ​സ് ഏ​പ്രി​ൽ പ​ത്തി​ൽ നി​ന്ന് മാ​ർ​ച്ച് 28 ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ആ​ടു​ജീ​വി​ത​ത്തി​ന് പ​ര​മാ​വ​ധി സ്‌​ക്രീ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ബ​റോ​സി​ന്‍റെ റി​ലീ​സ് മെ​യ് 16 ലേ​ക്ക് മാ​റ്റി​യ​ത്. 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ‘ബറോസ്’ ഒരുക്കിയത്. ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

Related posts

Leave a Comment