അർജുൻ ആയങ്കി യുവാക്കളെ ആകർഷിച്ചത് രാഷ്‌ട്രീയബന്ധം ചൂണ്ടിക്കാട്ടി; ക​​​സ്റ്റം​​​സ് ത​​​ന്നെ ന​​​ഗ്ന​​​നാ​​​ക്കി മ​​​ര്‍​ദി​​​ച്ചെ​​​ന്ന് അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി; അ​​​വി​​​ടെ സി​​​സി​​​ടി​​​വി ഇ​​​ല്ലേ എന്ന്‌ കോ​​​ട​​​തി​​​

കൊ​​​ച്ചി: ക​​​രി​​​പ്പൂ​​​ര്‍ സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി രാ​​​ഷ്‌ട്രീയ പാ​​​ര്‍​ട്ടി ബ​​​ന്ധം ഉ​​​യ​​​ര്‍​ത്തി​​​ക്കാ​​​ട്ടി സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ വ​​​ഴി കൂ​​​ടു​​​ത​​​ല്‍ യു​​​വാ​​​ക്ക​​​ളെ സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്തി​​​ലേ​​​ക്കും സാ​​​മൂ​​​ഹി​​​ക​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ആ​​​ക​​​ര്‍​ഷി​​​ച്ച​​​താ​​​യി ക​​​സ്റ്റം​​​സ്.

ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി​​​യെ എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷണ​​​ല്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് (സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍) കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് ക​​​സ്റ്റം​​​സ് ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

ടി.​​​പി വ​​​ധ​​​ക്കേ​​​സി​​​ല്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട കൊ​​​ടി സു​​​നി, മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി എ​​​ന്നി​​​വ​​​രെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ക​​​സ്റ്റം​​​സ് അ​​​റി​​​യി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി​​​യെ വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട​​​ണ​​​മെ​​​ന്ന ക​​​സ്റ്റം​​​സി​​​ന്‍റെ ആ​​​വ​​​ശ്യം കോ​​​ട​​​തി ത​​​ള്ളി.

നി​​​ല​​​വി​​​ല്‍ അ​​​നു​​​വ​​​ദി​​​ച്ച ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി, അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ മ​​​തി​​​യാ​​​വു​​​മെ​​​ന്നും കൂ​​​ടു​​​ത​​​ല്‍ ക​​​സ്റ്റ​​​ഡി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും നി​​​രീ​​​ക്ഷി​​​ച്ചാ​​​ണ് കോ​​​ട​​​തി ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ച്ച​​​ത്.

ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നി​​​ടെ ക​​​സ്റ്റം​​​സ് ത​​​ന്നെ ന​​​ഗ്ന​​​നാ​​​ക്കി മ​​​ര്‍​ദി​​​ച്ചെ​​​ന്ന് അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഹാ​​​ജ​​​രാ​​​യി ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​ണ് ത​​​ന്നെ മ​​​ര്‍​ദി​​​ച്ച​​​തെ​​​ന്നും അ​​​ര്‍​ജു​​​ന്‍ പ​​​റ​​​ഞ്ഞു.

അ​​​വി​​​ടെ സി​​​സി​​​ടി​​​വി ഇ​​​ല്ലേ എ​​​ന്ന കോ​​​ട​​​തി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് സൂ​​​പ്ര​​​ണ്ടി​​​ന്‍റെ മു​​​റി​​​യി​​​ലി​​​ട്ടാ​​​ണ് മ​​​ര്‍​ദി​​​ച്ച​​​ത് എ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​യു​​​ടെ മ​​​റു​​​പ​​​ടി. ഇ​​​തി​​​നു​​ ശേ​​​ഷ​​​മാ​​​ണ് ക​​​സ്റ്റ​​​ഡി ആ​​​വ​​​ശ്യം കോ​​​ട​​​തി നി​​​ര​​​സി​​​ച്ച​​​ത്.

അ​​​ര്‍​ജു​​​ന്‍ ന​​​ല്‍​കി​​​യ മൊ​​​ഴി​​​ക​​​ളി​​​ല്‍ വൈ​​​രു​​​ധ്യ​​​മു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, അ​​​ര്‍​ജു​​​ന്‍റെ ഭാ​​​ര്യ അ​​​മ​​​ല അ​​​ര്‍​ജു​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ മൊ​​​ഴി​​​ക​​​ള്‍​ക്ക് വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് അ​​​ര്‍​ജു​​​ന്‍ പ​​​റ​​​ഞ്ഞ​​​ത്.

Related posts

Leave a Comment