ഓ​ണ​ക്കാ​ല റി​ക്കാ​ർ​ഡി​ട്ട് ബെ​വ്കോ; ഉ​ത്രാ​ട​ദി​ന​ത്തി​ൽ മാ​ത്രം വി​റ്റ​ഴി​ച്ച​ത് 137 കോ​ടി​യു​ടെ മ​ദ്യം; ആ​റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ഒ​രു​കോ​ടി​ക്ക് മു​ക​ളി​ൽ വി​ൽ​പ​ന; ഒ​ന്നും ര​ണ്ടും സ്ഥാ​നം വി​ട്ടു​കൊ​ടു​ക്കാ​തെ കൊ​ല്ലം ജി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കാ​ല മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റിക്കാർഡിനെ പിൻതള്ളി പുതിയ റി​ക്കാ​ർ​ഡിട്ട് ബെ​വ്കോ.

ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ 826.38 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റി​ലൂ​ടെ വി​റ്റു​പോ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 50 കോ​ടി രൂ​പ കൂ​ടു​ത​ലാ​ണി​ത്.

ഉ​ത്രാ​ട​ദി​നം മാ​ത്രം 137 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 126 കോ​ടി​യാ​യി​രു​ന്നു. ആ​റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ് ഒ​രു കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ൽ ഉ​ത്രാ​ട​ദി​ന​ത്തി​ൽ വി​ല്പ​ന ന​ട​ന്ന​ത്.

ഉ​ത്രാ​ട​ദി​ന വി​ല്പ​ന​യി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി ഔ​ട്ട്ലെ​റ്റാ​ണ് മു​ന്നി​ൽ. 1.46 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ഇ​വി​ടെ മാ​റ്റം വി​റ്റ​ഴി​ച്ച​ത്.

കൊ​ല്ലം ജി​ല്ല​യി​ലെ ത​ന്നെ ആ​ശ്രാ​മം ഔ​ട്ട്‌​ലെ​റ്റാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 1.24 കോ​ടി രൂ​പ​യു​ടെ മ​ദ്യ വി​ല്പ​ന​യാ​ണ് ഇ​വി​ടെ മാ​ത്രം ന​ട​ന്ന​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​പ്പാ​ൾ ഔ​ട്ട്‌​ലെ​റ്റ് (1.11 കോ​ടി), തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി ഔ​ട്ട്‌​ലൈ​റ്റ് (1.07 കോ​ടി), ഇ​രി​ങ്ങാ​ല​ക്കു​ട ഔ​ട്ട്‌​ലെ​റ്റ് (1.03 കോ​ടി), കൊ​ല്ലം ജി​ല്ല​യി​ലെ കു​ണ്ട​റ ഔ​ട്ട്‌​ലെ​റ്റ് (ഒ​രു കോ​ടി) എ​ന്നി​വ​യാ​ണ് അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ.

Related posts

Leave a Comment