കണ്ടെയിന്‍മെന്‍റ് സോണിൽ നിന്നും ആൾക്കാർ കൂട്ടമായെത്തുന്നു; ചവറയിലെ സ​ര്‍​ക്കാ​ര്‍ മ​ദ്യ​ശാ​ല​യി​ലെ തി​ര​ക്കിൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു


ച​വ​റ സൗ​ത്ത്: കോ​റോ​ണ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ക​ണ്ടെ​യി​ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് മ​ദ്യ വി​ത​ര​ണ ശാ​ല​യി​ല്‍ ആ​ള്‍​ക്കാ​രെ​ത്തു​ന്ന​തി​നാ​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ദ്യ ശാ​ല​യി​ലാ​ണ് തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ കേ​ളി ഗ്ര​ന്ഥാ​ശാ​ല പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

കോ​ണ്‍​ഗ്ര​സ് തെ​ക്കും​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു . തെ​ക്കും​ഭാ​ഗം ഒ​ഴി​ച്ച് ച​വ​റ നി​യോ​ജ​ക മ​ണ്‌​ല​ത്തി​ലെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ സ്വ​കാ​ര്യ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ടേ​ക്ക് വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ര്‍​ത്ത​ക​രും കോ​ണ്‍​ഗ്ര​സും പ​റ​യു​ന്നു.

കൊ​റോ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ആ​ള്‍​ക്കാ​ര്‍ കൂ​ട്ട​ത്തോ​ടെ മ​ദ്യം വാ​ങ്ങാ​നാ​യി എ​ത്തു​ന്ന​ത് രോ​ഗ വ്യാ​പ​ന സാ​ധ്യ​ത​ക്ക് ഇ​ട​യാ​ക്കും. അ​തി​നാ​ല്‍ ജി​ല്ലാ ഭ​ര​ണ കൂ​ടം എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സും ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രും.

Related posts

Leave a Comment