കുളത്തിലെ മീൻ മോഷ്ടിക്കാനെത്തിയവരെ കൈയോടെ പിടികൂടിയതിന്‍റെ വൈരാഗ്യം; അ​ച്ഛ​നെയും മ​ക്ക​ളെയും വീടുകയറി ആക്രമിച്ച് സാമൂഹ്യവിരുദ്ധർ


ച​വ​റ: സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വീ​ട്ടി​നു​ള​ളി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ച്ഛ​നെ​യും മ​ക്ക​ളെ​യും മ​ര്‍​ദി​ച്ച​താ​യി പ​രാ​തി.

അ​മ്മ വീ​ടി​ന് സ​മീ​പം വ​ട്ട​ത്തി​ല്‍ ചേ​ന്നാ​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ കോ​ൺ​ഗ്ര​സ് ച​വ​റ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ര്‍, മ​ക​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ അ​ര​വി​ന്ദ​ന്‍, സ​ഹോ​ദ​ര​ന്‍ അ​ര്‍​ജു​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ്‍ പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ഴാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. അ​ജ​യ​കു​മാ​റി​ന് വീ​ടി​നോ​ട് ചേ​ര്‍​ന്ന് മീ​ന്‍ വ​ള​ര്‍​ത്ത​ലു​ണ്ട്.

മീ​ന്‍ വ​ള​ര്‍​ത്ത​ല്‍ കു​ള​ത്തി​ന്‍റെ മ​തി​ല്‍​ച്ചാ​ടി​ക്ക​ട​ന്ന് മീ​ന്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച സ​മൂ​ഹി​ക വി​രു​ദ്ധ​രെ കൈ​യോ​ടെ പി​ടി കൂ​ടി ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ത​ങ്ങ​ളു​ടെ വീ​ട്ട​ല്‍​ക്ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും വ​ലി​യ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് ത​ങ്ങ​ളെ അ​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും ച​വ​റ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​പ്പ​റ​യു​ന്നു.

മൂ​ന്ന് പേ​രെ​യും ക​രു​നാ​ഗ​പ്പ​ള​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വീ​ട്ടി​ല്‍​ക്ക​യ​റി അ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു വ​ര​ണ​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​മ​നോ​ഹ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment