നിന്നെ കുറ്റപ്പെടുത്തുന്നവരെയും സംശയിക്കുന്നവരെയും നോക്കി നീ ചിരിക്കുന്നത് എനിക്ക് കാണാം! രാമലീലയെ അനുകൂലിച്ച മഞ്ജു വാര്യരോട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു

സെപ്റ്റംബര്‍ 28ാം തിയിതി റിലീസ് ചെയ്യാനിരിക്കുന്ന അരുണ്‍ ഗോപി ചിത്രം രാമലീലയാണ് ഇപ്പോള്‍ സിനിമാലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. കാരണം മറ്റൊന്നുമല്ല, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നതാണ് കാരണം. ചിത്രം കാണണമെന്നും കാണരുതെന്നും ആളുകള്‍ തര്‍ക്കിക്കുന്നു. അതേസമയം സിനിമയെ സിനിമയായി കാണണമെന്നും വ്യക്തിപരമായ ഇഷ്ടക്കേടുകള്‍ സിനിമയോട് കാണിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കികൊണ്ട് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. മഞ്ജുവിന്റെ അഭിപ്രായത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മഞ്ജുവിന്റെ നിലപാടിനെ അഭിനന്ദിച്ച് ഭാഗ്യക്ഷ്മി പറയുന്നതിങ്ങനെ…

Well said Manju…നിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു..കഥയറിയാതെ നിന്നെ വിമര്‍ശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നതുകൊണ്ടാണ്…

ഈ പോസ്റ്റില്‍ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകള്‍ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്‌നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. അത് നിന്നെ എതിര്‍ക്കുന്നവരേക്കാള്‍ നിന്നെ വിശ്വസിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്…ഈ ധൈര്യം എന്നുമുണ്ടാവട്ടെ..

 

Related posts