നഗ്നഫോട്ടോകൾ  പ്രചരിപ്പിച്ച് നാണകെടുത്തും; കോടതി വളപ്പിൽ അതിജീവിതയെ  ഭീഷണിപ്പെടുത്തി യുവാവ്


കോ​ട്ട​യം: കോ​ട​തി മു​റ്റ​ത്തു യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പൊ​ൻ​കു​ന്നം എ​ലി​ക്കു​ളം കാ​രി​ക്ക​കു​ന്നേ​ൽ ടി​ജോ വ​ർ​ഗീ​സാ (42) ണു ​പാ​ലാ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ക്കെ​തി​രെ നേ​ര​ത്തെ യു​വ​തി ന​ല്കി​യ ലൈം​ഗി​ക പീ​ഡ​ന കേ​സ് നി​ല​നി​ല്കെ​യാ​ണ് ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി പാ​ലാ ഫാ​മി​ലി കോ​ട​തി​യു​ടെ മു​റ്റ​ത്തു യു​വ​തി​യെ ചീ​ത്ത​വി​ളി​ക്കു​ക​യും പി​ൻ​തു​ട​ർ​ന്ന് യു​വ​തി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്.

ന​ഗ്ന​ഫോ​ട്ടോ​ക​ൾ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​യ​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് യു​വ​തി പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment