ലോ​റി​യു​ടെ പി​ന്നി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി: ന​ട​ന്‍ ബി​ജു​ക്കു​ട്ട​ന് പ​രി​ക്ക്

പാ​ല​ക്കാ​ട്: ന​ട​ൻ ബി​ജു​ക്കു​ട്ട​ൻ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ബി​ജു​ക്കു​ട്ട​നും കാ​ർ ഡ്രൈ​വ​ർ​ക്കും പ​രി​ക്ക്. ഇ​രു​വ​രും പാ​ല​ക്കാ​ട്ടെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റി​നാ​ണ് സം​ഭ​വം.

’ ആ​ട് ത്രീ’ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ്  എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്കു​മു​റി​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട ടാ​ങ്ക​ർ ലോ​റി​ക്ക് പി​റ​കി​ൽ ബി​ജു​ക്കു​ട്ട​ൻ സ​ഞ്ച​രി​ച്ച കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ലോ​റി​ക്ക് അ​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ബി​ജു​ക്കു​ട്ട​നും ഡ്രൈ​വ​റും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും കൈ​യ്ക്കും നെ​റ്റി​ക്കും പ​രി​ക്കു​ണ്ട്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം

Related posts

Leave a Comment