സ്മൃതി ഷോ… പാക്കിസ്ഥാനെ എട്ടു വിക്കറ്റിനു തകര്‍ത്തു


ബ​​​ർ​​​മിം​​​ഗ്ഹാം: കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് വ​​​നി​​​താ ക്രി​​​ക്ക​​​റ്റി​​​ൽ ഇ​​​ന്ത്യ​​​ക്കു ത​​​ക​​​ർ​​​പ്പ​​​ൻ ജ​​​യം. പൂ​​​ൾ എ​​​യി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ചി​​​ര​​​വൈ​​​രി​​​ക​​​ളാ​​​യ പാ​​​ക്കി​​​സ്ഥാ​​​നെ എ​​​ട്ടു വി​​​ക്ക​​​റ്റി​​​നാ​​​ണ് ഇ​​​ന്ത്യ ത​​​ക​​​ർ​​​ത്ത​​​ത്.

പാ​​​ക്കി​​​സ്ഥാ​​​ൻ ഉ​​​യ​​​ർ​​​ത്തി​​​യ 100 റ​​​ണ്‍സ് വി​​​ജ​​​യ​​​ല​​​ക്ഷ്യം ഇ​​​ന്ത്യ വെ​​​റും 11.4 ഓ​​​വ​​​റി​​​ൽ ര​​​ണ്ടു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി മ​​​റി​​​ക​​​ട​​​ന്നു. മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​ത്സ​​​രം 18 ഓ​​​വ​​​റാ​​​യി ചു​​​രു​​​ക്കി​​​യി​​​രു​​​ന്നു.

42 പ​​​ന്തി​​​ൽ മൂ​​​ന്നു സി​​​ക്സും എ​​​ട്ടു ഫോ​​​റും ഉ​​​ൾ​​​പ്പെ​​​ടെ 63 റ​​​ണ്‍സെ​​​ടു​​​ത്തു പു​​​റ​​​ത്താ​​​കാ​​​തെ ​നി​​​ന്ന ഓ​​​പ്പ​​​ണ​​​ർ സ്മൃ​​​തി മ​​​ന്ഥാ​​​ന​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ വി​​​ജ​​​യ​​​മു​​​റ​​​പ്പി​​​ച്ച​​​ത്.

ഷ​​​ഫാ​​​ലി വ​​​ർ​​​മ (16), സ​​​ബ്ബി​​​നേ​​​നി മേ​​​ഘ​​​ന (14), ജെ​​​മി​​​മ റോ​​​ഡ്രി​​​ഗ​​​സ് (2*) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റ് ഇ​​​ന്ത്യ​​​ൻ ബാ​​​റ്റ​​​ർ​​​മാ​​​രു​​​ടെ സ്കോ​​​റു​​​ക​​​ൾ.

നേ​​​ര​​​ത്തേ, ടോ​​​സ് നേ​​​ടി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ പാ​​​ക്കി​​​സ്ഥാ​​​നാ​​​യി 32 റ​​​ണ്‍സെ​​​ടു​​​ത്ത ഓ​​​പ്പ​​​ണ​​​ർ മു​​​നീ​​​ബ അ​​​ലി​​​ക്കു മാ​​​ത്ര​​​മാ​​​ണു തി​​​ള​​​ങ്ങാ​​​നാ​​​യ​​​ത്.

അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കും​​​മു​​​ന്പേ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​ദ്യ വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ ഇ​​​ന്ത്യ എ​​​തി​​​രാ​​​ളി​​​ക​​​ളെ വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കി. ആ​​​ലി​​​യ റി​​​യാ​​​സ് (18), ബി​​​സ്മ മ​​​റൂ​​​ഫ് (17), ആ​​​യി​​​ഷ ന​​​സീം (10), ഉ​​​മൈ​​​മ സു​​​ഹൈ​​​ൽ (13 പ​​​ന്തി​​​ൽ 10) എ​​​ന്നി​​​വ​​​രാ​​​ണു ര​​​ണ്ട​​​ക്കം ക​​​ട​​​ന്ന മ​​​റ്റു പാ​​​ക് ബാ​​​റ്റ​​​ർ​​​മാ​​​ർ.

ഇ​​​ന്ത്യ​​​ക്കു​​​വേ​​​ണ്ടി രാ​​​ധ യാ​​​ദ​​​വ്, സ്നേ​​​ഹ റാ​​​ണ എ​​​ന്നി​​​വ​​​ർ ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​തം വീ​​​ഴ്ത്തി. രേ​​​ണു​​​ക സിം​​​ഗ്, മേ​​​ഘ്ന സിം​​​ഗ്, ഷ​​​ഫാ​​​ലി വ​​​ർ​​​മ എ​​​ന്നി​​​വ​​​ർ ഓ​​​രോ വി​​​ക്ക​​​റ്റ് നേ​​​ടി.

കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ൽ ഇ​​​ന്ത്യ​​​ൻ വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ ആ​​​ദ്യ വി​​​ജ​​​യ​​​മാ​​​ണി​​​ത്. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ടീം ​​​ഓ​​​സ്ട്രേ​​​ലി​​​യ​​​യോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ൽ ബാ​​​ർ​​​ബ​​​ഡോ​​​സി​​​നെ കീ​​​ഴ​​​ട​​​ക്കി​​​യാ​​​ൽ ഇ​​​ന്ത്യ​​​ക്കു സെ​​​മി​​​യി​​​ലെ​​​ത്താം.

Related posts

Leave a Comment