ബൈ​ക്ക് ക​ത്തി ന​ശി​ച്ചു, പി​ന്നി​ൽ ക​ഞ്ചാ​വ് ലോ​ബി​‍;രണ്ട് ദിവസം മുമ്പ് തന്‍റെ മൊബൈലിൽ വന്ന സന്ദേശം കണ്ട് ഞെട്ടി  പ്രിജിൻ 

 


കാ​ട്ടാ​ക്ക​ട : ക​ട​യ്ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ക​ത്തി ന​ശി​ച്ചു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​ക്കാ​ട്ടാ​ണ് ഇ​ന്ന​ലെ രാ​ത്രി സം​ഭ​വം ന​ട​ന്ന​ത്. കാ​പ്പി​ക്കാ​ട് കു​രി​ശ്ശ​ടി ജം​ഗ​ഷ​നി​ൽ താ​മ​സി​ക്കു​ന്ന പ്രി​ജി​ന്‍റെ ഹോ​ണ്ട ബൈ​ക്കാ​ണ് പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്.

പ്രി​ജി​ന്‍റെ വീ​ട്ടി​ലേ​ക്ക് ബൈ​ക്ക് പോ​കാ​റി​ല്ല. അ​തി​നാ​ൽ ക്രി​സ്റ്റ​ഫ​ർ എ​ന്ന​യാ​ളു​ടെ ക​ട​യ്ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​ട്ടാ​ണ് പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും പാ​ർ​ക്ക് ചെ​യ്തി​ട്ട് പോ​യ ബൈ​ക്കാ​ണ് ക​ത്തി​യ​ത്. ബൈ​ക്ക് ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് അ​ണ​ച്ച​ത്.

അ​പ്പോ​ഴേ​യ്ക്കും ബൈ​ക്ക് ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി പ്രി​ജി​ന്‍റെ ഫോ​ണി​ൽ ത​ന്‍റെ ബൈ​ക്ക് ക​ത്തി​ക്കു​മെ​ന്ന് ഒ​രു സ​ന്ദേ​ശം എ​ത്തി​യി​രു​ന്നു. ക്രി​സ്റ്റ​ഫ​റി​ന്‍റെ ക​ട​യു​ടെ ഒ​രു ഭാ​ഗ​വും ക​ത്തി ന​ശി​ച്ചു. ക​ട​യു​ടെ പി​റ​കു​വ​ശ​ത്ത് വി​റ​ക് അ​ടു​ക്കി വ​ച്ചി​രു​ന്നു.

തീ ​പ​ട​ർ​ന്നി​രു​ന്നു​വെ​ങ്കി​ൽ വി​റ​കി​ൽ തീ​പി​ടി​ച്ച് ക​ട​മൊ​ത്തം ക​ത്തി​യ​മ​രു​മാ​യി​രു​ന്നു. തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ക​ഞ്ചാ​വ് ലോ​ബി​യാ​ണ് ഈ ​സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്രി​ജി​ൻ പ​റ​യു​ന്നു. തീ ​ക​ത്തി​ക്കാ​ൻ വ​ന്ന വ്യ​ക്തി​യു​ടെ ദൃ​ശ്യം സി​സി​ടി​വി​കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

കാ​പ്പി​ക്കാ​ടി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ കോ​ണി​ൽ മ​ദ്യ​പി​ച്ചി​രു​ന്ന സം​ഘ​ത്തെ പോ​ലീ​സ് ഓ​ടി​ച്ചു​വി​ട്ടി​രു​ന്നു. അ​വ​രി​ൽ​പ്പെ​ട്ട​വ​രാ​ണ് ഇ​തി​നു പി​റ​കി​ലെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സ്സെ​ടു​ത്തു.​കാ​പ്പി​ക്കാ​ട്ടി​ൽ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. ക

​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ് മ​ദ്യ-​ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ വ​ന്ന സം​ഘ​ത്തി​ന്‍റെ ജീ​പ്പി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ര​ണ്ടു​പേ​രെ ഇ​ടി​ച്ചി​ടു​ക​യും ഒ​രു മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യും ചെ​യ്ത​ത്.

Related posts

Leave a Comment