കുടിവെള്ളം മാലിന്യമാക്കലും വണ്ടി നശിപ്പിക്കലും പതിവാകുന്നു; സാമൂഹിക വിരുദ്ധർ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതിയുമായി യുവാവ്


കു​മ​ര​കം: സാ​മൂ​ഹി​ക വി​രു​ദ്ധ​ർ നി​ര​ന്ത​ര​മാ​യ ശ​ല്യം ചെ​യ്യു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി കു​മ​ര​കം അ​ശാ​ശി​ച്ചേ​രി ഭാ​ഗ​ത്ത് ക​ള​ത്തി​ൽ സു​രേ​ഷ് ശാ​ന്തി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്യു​ന്ന​ത്.

കു​ടി​വെ​ള്ള ടാ​ങ്കി​ൽ മാ​ലി​ന്യ​ങ്ങ​ൾ ക​ല​ർ​ത്തു​ക, വീ​ട്ടി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ എ​റി​യു​ക, വീ​ടി​ന്‍റെ സി​റ്റ് ഒൗ​ട്ടി​ലും കാ​റി​ലും ബൈ​ക്കി​ലും പെ​യ്ന്‍റ് ഒ​ഴി​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. ഇ​വ​ർ കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment