പാന്പ് എന്ന് കേട്ടാൽ തന്നെ പേടിച്ച് ഓടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചിലർക്ക് പാന്പിനെ തെല്ലും ഭയമില്ല. പാന്പിനെ കൈയിൽ എടുത്ത് നടക്കുന്ന പല ആളുകളുടേയും വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു കൈയിൽ പാമ്പിനെ ചുറ്റിപ്പിടിച്ച് ബൈക്ക് ഓടിക്കുന്ന യുവാവ് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിൽ നിന്നുള്ള വീഡിയോ ആണിത്.
കൈ വെള്ളയിൽ പാന്പിനെ മുറുക്കി ചുറ്റി പിടിച്ച് അതിന്റെ തല കൈപ്പത്തിക്കുള്ളിൽ വരത്തക്ക രീതിയിൽ തെല്ലും ഭയം ഇല്ലാതെയാണ് അയാൾ ബൈക്ക് ഓടിക്കുന്നത്. ‘ഡെവിൾസ് കോൾ മീ ഡാഡ് ‘ എന്നൊരു വാചകവും ഇയാളുടെ ബൈക്കിനു പുറകിൽ എഴുതിയിട്ടുണ്ട്.
വീഡിയോ വൈറലായതോടെ യുവാവിനെ വിമർശിച്ചും പിന്തുണച്ചും പലരും കമന്റ് ചെയ്തു. പാന്പിനെ കൈയിൽ വയ്ക്കാൻ കാണിച്ച യുവാവിന്റെ ധൈര്യത്തെയും നിരവധി ആളുകൾ പിന്തുണച്ചപ്പോൾ മറ്റു ചിലരാകട്ടെ യുവാവിനെ വിമർശിക്കുകയും ചെയ്തു. പത്തുലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. എന്നാൽ, പിന്നീട് ഈ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു.