മരുമകളുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത അമ്മായിയമ്മയെ  കൊലപ്പെടുത്താൻ ശ്രമം;  മരുമകൾ  പോലീസ് പിടിയിൽ


കൊ​ട്ടാ​ര​ക്ക​ര: അ​മ്മാ​യി​യ​മ്മ​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​രു​മ​ക​ളെ കോ​ട​തി റി​മാ​ൻ​റു ചെ​യ്തു.​വെ​ണ്ടാ​ർ പൊ​ങ്ങ​ൻ​പാ​റ ആ​മ്പാ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബി​മ​ൽ കു​മാ​റി​ന്റെ ഭാ​ര്യ ഗി​രി​ത (41) യെ​യാ​ണ് റി​മാ​ൻ​റു ചെ​യ്ത് അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലേ​ക്കു മാ​റ്റി​യ​ത്.​ബി​മ​ൽ കു​മാ​റി​ന്റെ അ​മ്മ ര​മ​ണി​യ​മ്മ (66) യെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ര​മ​ണി​യ​മ്മ​യെ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ക​ല്ല് പൊ​തി​ഞ്ഞു കൊ​ണ്ടു​വ​ന്ന് ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യോ​ട് പൊ​ട്ടി നി​ല​വി​ളി​ച്ച​പ്പോ​ൾ മ​റ്റാ​രും പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ വീ​ടി​ന്റെ ക​ത​കു​ക​ൾ മ​രു​മ​ക​ൾ അ​ക​ത്തു നി​ന്നും പൂ​ട്ടി.​

നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ൽ​ക്കാ​ർ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​ക​ത്തു ക​ട​ന്ന​ത്. ര​ക്തം വാ​ർ​ന്നൊ​ലി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ര​മ​ണി​യ​മ്മ. ഇ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​പു​ത്തൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് മ​രു​മ​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

വ​സ്തു ത​ർ​ക്ക​വും മ​രു​മ​ക​ളു​ടെ അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത​തു​മാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Related posts