ബോളിവുഡ് സുന്ദരി ബിപാഷ ബസു ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഭര്‍ത്താവിനൊപ്പം ഓസ്ട്രിയയില്‍. താരം തന്റെ 37-ാം പിറന്നാളാണ് ഭര്‍ത്താവ് കരണ്‍സിംഗ് ഗ്രോവറിനൊപ്പം ആഘോഷിച്ചത്. വിവാഹശേഷമുള്ള താരത്തിന്റെ ആദ്യ പിറന്നാള്‍ ആഘോഷമായിരുന്നു ഇത്. അതിനാലാണ് ഓസ്ട്രിയ തെരഞ്ഞെടുത്തതെന്ന് ബിപ്സ് പറയുന്നു. ജലസാഹസിക യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ ദമ്പതികള്‍ ഒരു മാസക്കാലം ആഘോഷിച്ച ശേഷമേ മുംബൈയിലേക്കു മടങ്ങൂ. അവിടെ ഇനി പത്തോളം ദ്വീപുകള്‍ സന്ദര്ശിക്കാനുണ്ടെന്നും സ്കൂബാ ഡൈവിംഗ് ഉള്‍പ്പടെയുള്ള സാഹസിക യാത്രകള്‍ ഇനിയുമേറെയുണ്ടെന്നും ബിപാഷ പറയുന്നു. ഓസ്ട്രിയ വിശേഷങ്ങളും പിറന്നാള്‍ വിശേഷങ്ങളുമെല്ലാം താരം ട്വിറ്ററിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
ബിപാഷയുടെ പിറന്നാള്‍ ഓസ്ട്രിയയില്‍
