അയ്യോ എന്ന നിലവിളി;വാതിൽ തുറന്ന വീട്ടുകാർ കണ്ടത് ബ്ലാ​ക്ക്മാ​നെ ഓടിക്കുന്ന പട്ടി; ചെറുപുഴയിലെ സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്…


ചെ​റു​പു​ഴ: ഇ​രു​ട്ടി​ന്‍റെ മ​റ​വി​ലെ​ത്തി​യ ബ്ലാ​ക്ക്മാ​ന്‍ കു​ര​ച്ചു​ചാ​ടി​യ നാ​യ​യെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് ക​യ്യാ​ല പൊ​ളി​ച്ചോ​ടി. ചെ​റു​പു​ഴ ഇ​ട​വ​ര​മ്പി​ലാ​ണ് ബ്ലാ​ക്ക്മാ​ന്‍ പേ​ടി​ച്ചോ​ടി​യ സം​ഭ​വം.

ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ഇ​ട​വ​ര​മ്പി​ലെ അ​ഖി​ല്‍ മ​നോ​ജി​ന്‍റെ വീ​ട്ടി​ലേ​ക്കെ​ത്തി​യ ബ്ലാ​ക്ക്മാ​നാ​ണ് പേ​ടി​ച്ചോ​ടി​യ​ത്. അ​ഖി​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ കു​ട്ടി ക​ര​യു​ന്ന​തി​നാ​ല്‍ വീ​ട്ടു​കാ​ര്‍ ഉ​റ​ങ്ങാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​ട​യി​ലാ​ണ് ഇ​വ​രു​ടെ വ​ള​ര്‍​ത്തു​നാ​യ പെ​ട്ടെ​ന്ന് കു​ര​ച്ചു​ചാ​ടി​യ​ത്. പെ​ട്ടെ​ന്ന്ത​ന്നെ വീ​ട്ടു​കാ​ര്‍ ലൈ​റ്റി​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് കേ​ട്ട​ത് പേ​ടി​ച്ച​ര​ണ്ട “അ​യ്യോ’​യെ​ന്ന വി​ളി​യും ക​ല്ലു​ക​ള്‍ ഉ​രു​ണ്ടു​വീ​ഴു​ന്ന ശ​ബ്ദ​വും.

വേ​ഗ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ര്‍ ക​ണ്ട​ത് ശ​ര​വേ​ഗ​ത്തി​ല്‍ ഓ​ടി​മ​റ​യു​ന്ന ക​റു​ത്ത രൂ​പ​മാ​ണ്. വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ക​യ്യാ​ല പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. പി​ന്തു​ട​ര്‍​ന്നോ​ടി​യ നാ​യ​യു​ടെ ക​ടി​യേ​റ്റു​കാ​ണു​മെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ വി​ശ്വാ​സം.

Related posts

Leave a Comment