എ​ടി​എം കൗ​ണ്ടറിൽ ര​ക്ത​ത്തു​ള്ളി​ ; പോലീസ് അന്വേഷണം തുടങ്ങി; ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധിക്കുന്നു


തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ എ​ടി​എം കൗ​ണ്ട റി​ന​ക​ത്ത് ര​ക്ത​ത്തു​ള്ളി​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്നെ​ല​യാ​ണ് സം​ഭ​വം. പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ​വ​ർ ര​ക്ത​ത്തു ള്ളി​ക​ൾ ക​ണ്ട് ഭീ​തി​യി​ലാ​യി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പാ​റ​ശാ​ല​യി​ലെ ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട റി​ന​ക​ത്ത് ര​ക്ത​തു​ള്ളി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പാ​റ​ശാ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി.

കൗ​ണ്ട റി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് തു​ട​ങ്ങി.ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

Related posts

Leave a Comment