ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ  മ​രി​ച്ച​വ​ർ​ക്ക്‌ സ്മാ​ര​കം നി​ർ​മി​ച്ച് സി​പി​എം; സ്മാരകത്തിന്‍റെ ഉദ്ഘാടനം എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ക്കും

ക​ണ്ണൂ​ർ: ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് പാ​നൂ​ർ ചെ​റ്റ​ക്ക​ണ്ടി​യി​ൽ സ്മാ​ര​കം നി​ർ​മി​ച്ച് സി​പി​എം. 2015ൽ ​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച സു​ബീ​ഷ്, ഷൈ​ജു എ​ന്നി​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യാ​ണ് സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ച്ച​ത്.

ഇ​രു​വ​രും ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് പാ​ർ​ട്ടി ഇ​രു​വ​രെ​യും ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, അ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു വാ​ങ്ങി​യ​തും സം​സ്കാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള​വ​യ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത​ത്.

പാ​ർ​ട്ടി നേ​ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽത​ന്നെ സ്മാ​ര​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 22ന് ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

Related posts

Leave a Comment