ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വു​മാ​യി ര​ണ്ട് യാ​ത്ര​ക്കാർ പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 42 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു യാ​ത്ര​ക്കാ​ർ പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, മു​ഹ​മ്മ​ദ് നി​സാ​ർ എ​ന്നി​വ​രി​ൽ നി​ന്നാ​ണു സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഡി​ആ​ർ​ഐ ക​ണ്ണൂ​ർ യൂ​ണി​റ്റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു ഡി​ആ​ർ​ഐ​യും ക​സ്റ്റം​സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണു ക​ള്ള​ക്ക​ട​ത്തു പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നും ക​ണ്ണൂ​രി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. മു​ഹ​മ്മ​ദ്‌ റി​യാ​സി​ൽ നി​ന്നും 479 ഗ്രാം ​സ്വ​ർ​ണം ഫു​ഡ്‌ പ്രോ​സ​സ​റി​ൽ സ്വ​ർ​ണ ക​ട്ടി​യാ​യും ത​ല​യി​ണ ക​വ​റി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ലും ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണു പി​ടി​കൂ​ടി​യ​ത്.

മു​ഹ​മ്മ​ദ്‌ നി​സാ​റി​ൽ നി​ന്നും 97 ഗ്രാം ​സ്വ​ർ​ണം ചോ​ക്ക​ലേ​റ്റി​ന്‍റെ​യും ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ​യും ഹാ​ർ​ഡ് ബോ​ർ​ഡ്‌ ക​വ​റു​ക​ൾ​ക്കി​ട​യി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണു സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. നീ​ണ്ട ഇ​ട​വേ​ള​യ്ക്കുശേ​ഷ​മാ​ണു സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​ത്.

Related posts

Leave a Comment