ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ വൃ​ക്ക​വീ​ക്കം; അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ എ​പ്പോ​ൾ? വൃ​ക്ക​വീ​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​യി

ഫൈ​ലോ​പ്ലാ​സ്റ്റി(Pyeloplasty) എ​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണു ചെ​യ്യു​ന്ന​ത്. വൃക്കയി ലേക്കുള്ള നാളിയിൽ മൂ​ത്ര​ത​ട​സം നേ​രി​ടു​ന്ന ഭാ​ഗം നീ​ക്കം ചെ​യ്ത് ബാ​ക്കി ഭാ​ഗം കൂ​ട്ടി​യോ​ജി​പ്പി​ച്ച ശേ​ഷം ഒ​രു സ്റ്റെ​ന്‍റ് ഇ​ടു​ക​യും, പി​ന്നീ​ട് ഒ​രു മാ​സ​ത്തി​നു​ശേ​ഷം ഇ​തു നീ​ക്കം ചെ​യ്യു​ക​യും തു​ട​ര്‍​ന്നു​ള്ള ചി​കി​ത്സ ന​ല്‍​കു​ക​യും ചെ​യ്യു​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്കുശേ​ഷം 1-3 മാ​സ​ത്തി​നു​ശേ​ഷം വൃ​ക്കവീ​ക്കം കു​റ​ഞ്ഞോ എ​ന്ന​ത് സ്‌​കാ​നിം​ഗി​ലൂ​ടെ പ​രി​ശോ​ധി​ക്ക​ണം.

ന്യൂക്ലിയാർ സ്കാൻ

വൃ​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന ഭാ​ഗ​ത്ത് മു​മ്പ് ക​ട്ടി കു​റ​ഞ്ഞി​രുന്നുവെ​ങ്കി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം അ​വിടെ ക​ട്ടി കൂ​ടു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ശ​സ്ത്ര​ക്രി​യ​യ്ക്കുശേ​ഷം ഒ​രു വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഡോ​ക്ട​റെ കാ​ണേ​ണ്ട​താ​ണ്. പി​ന്നീ​ട് ന്യൂ​ക്ലി​യ​ര്‍ സ്‌​കാ​ന്‍ ചെ​യ്ത​തി​നുശേ​ഷം വൃ​ക്കവീ​ക്കം കു​റ​ഞ്ഞെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​മാ​ണ്.

95% വി​ജ​യ സാ​ധ്യ​ത​

ചി​ല കു​ഞ്ഞു​ങ്ങ​ളി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​വും വൃ​ക്ക​ക​ളു​ടെ വ​ലു​പ്പം കൂ​ടി​യ​താ​യി ക​ണ്ടു​വ​രാ​റു​ണ്ട്. ആ​ദ്യം വീ​ക്കം വ​ന്ന​തി​നാ​ല്‍ വൃ​ക്ക​ക​ളു​ടെ ഇ​ലാ​സ്തി​ക​ത ന​ഷ്ട​മാ​യ​തു കൊ​ണ്ടാ​ണ് വീ​ക്കം ഉ​ള്ള​താ​യി കാ​ണു​ന്ന​ത്. മൂ​ത്രത​ട​സ​ല​ക്ഷ​ണം ഒ​ന്നും ത​ന്നെ ഇ​ല്ലെ​ങ്കി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ണ്ടും ശ​സ്ത്ര​ക്രി​യ​യു​ടെ ആ​വ​ശ്യ​മി​ല്ല. 95% വി​ജ​യ സാ​ധ്യ​ത​യു​ള്ള ഒ​രു ശസ്ത്ര​ക്രി​യ​യാ​ണ് ഫൈ​ലോ​പ്ലാ​സ്റ്റി Pyeloplasty).

ശ​സ്ത്ര​ക്രി​യ ചെ​യ്യേ​ണ്ട​ത്…

ന​വ​ജാ​തശി​ശു​ക്ക​ളി​ല്‍ സ്‌​കാ​ന്‍ ചെ​യ്യു​മ്പോ​ള്‍ വൃ​ക്ക​യു​ടെ വ​ലി​പ്പം വ​ള​രെ കൂ​ടു​ത​ലാ​യി കാ​ണു​ക​യാ​ണെ​ങ്കി​ല്‍ ബാ​ക്കി പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം മൂ​ത്രത​ട​സം നേ​രി​ടു​ന്നു എ​ന്നു മ​ന​സി​ലാ​ക്കി​യാ​ല്‍ ഉ​ട​നെത​ന്നെ ശ​സ്ത്ര​ക്രി​യ ചെ​യ്യേ​ണ്ട​താ​ണ്.

സാ​ധാ​ര​ണ​യാ​യി ടെ​സ്റ്റു​ക​ള്‍ എ​ല്ലാം ചെ​യ്ത​തി​നു​ശേ​ഷം ബ്ലോ​ക്ക് ഉ​ണ്ടെ​ന്നു തീ​ര്‍​ച്ച​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫൈ​ലോ​പ്ലാ​സ്റ്റി (Pyeloplasty) ചെ​യ്യേ​ണ്ട​ത്.ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ചശേ​ഷം കു​ഞ്ഞി​ന്‍റെ ഈ ​അ​വ​സ്ഥ ഭേ​ദ​മാ​കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി അ​റി​യു​ന്ന​തി​നു​ള്ള സ്‌​കാ​നു​ക​ള്‍ ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

വിവരങ്ങൾ:
ഡോ. ​പ്ര​തി​ഭ സു​കു​മാ​ർ,
ക​ൺ​സ​ൾ​ട്ട​ന്‍റ് പീ​ഡി​യാ​ട്രി​ക് സ​ർ​ജ​ൻ,
എസ്‌യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.

 

Related posts

Leave a Comment