തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ തിരിച്ച് പോക്ക് വൈകും. സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാത്തതാണ് തിരികെ പോക്ക് വൈകാന്‍ കാരണം.
ഇന്നലെ ബ്രിട്ടനില്‍ നിന്നുളള എന്‍ജിനീയര്‍മാരുടെ വിദഗ്ധ സംഘം വിമാനം പരിശോധിച്ചെങ്കിലും തകാര് പരിഹരിക്കാനായില്ല. ലോകത്തിലെ ഏറ്റവും കുടുതല്‍ വിലപ്പിടിപ്പുള്ള യുദ്ധവിമാനമാണ് തിരുവനന്തപുരം ആഭ്യന്തര ടെര്‍മിനലില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷ് നാവിക സേനയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്നു സമുദ്ര പരിശീലനത്തിടെ പറന്നുയര്‍ന്ന എഫ് 35 ബി എന്ന യുദ്ധക്കപ്പലാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വിമാനം നിലത്തിറക്കിയത്.