ക​ണ്ണൂ​ർ ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ് സൊ​സൈ​റ്റി​യി​ൽ 8 കോ​ടി​യു​ടെ ത​ട്ടി​പ്പ്: സെ​ക്ര​ട്ട​റി​ക്കും അ​റ്റ​ൻ​ഡ​ർ​ക്കു​മെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: ച​ക്ക​ര​ക​ല്ലി​ലെ കോ​ൺ​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ണ്ണൂ​ർ ഡി​സ്ട്രി​ക്ട് ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി നി​ക്ഷേ​പി​ച്ച എ​ട്ടുകോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടുപേ​ർ​ക്കെ​തി​രേ ​പോ​ലീ​സ് കേ​സെ‌​ടു​ത്തു.

സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഇ.​കെ. ഷാ​ജി, അ​റ്റ​ന്‌ഡർ കെ.​കെ. ഷൈ​ല​ജ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കോ​ർ​പ​റേ​റ്റ് ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​വി. വ​ത്സ​രാ​ജി​ന്‍റെ പ​രാ​തി​യി​ൽ ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഓ​ഡി​റ്റിംഗി​ലാ​ണ് സൊ​സൈ​റ്റി മെംബ​ർ​മാ​രി​ൽ നി​ന്നും നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച പ​ണം ര​ണ്ടു പ്ര​തി​ക​ൾ ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്.

പ​ല ത​വ​ണ​ക​ളാ​യി ഒ​ന്നാം പ്ര​തി​യാ​യ സെ​ക്ര​ട്ട​റി ഷാ​ജി 7,83,98,121 രൂ​പ​യും ര​ണ്ടാം പ്ര​തി​യാ​യ ഷൈ​ല​ജ 21, 00,530 രൂ​പ​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment