ബ​സ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്ക് വ​ർ​ധ​ന നാ​ളെ മു​ത​ൽ; ബ​സ് ചാ​ര്‍​ജ് മി​നി​മം 10 രൂപയും ഓ​ട്ടോ ചാ​ര്‍​ജ് 30 രൂപയായും കൂടും


സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ ബ​സ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ള്‍ കൂ​ടും. ബ​സ് ചാ​ര്‍​ജ് മി​നി​മം എ​ട്ടു രൂ​പ​യി​ല്‍ നി​ന്ന് പ​ത്തു രൂ​പ​യാ​കും. കി​ലോ​മീ​റ്റ​റി​ന് 90 പൈ​സ എ​ന്ന​ത് ഒ​രു രൂ​പ​യാ​യി വ​ർ​ധി​ക്കും. ഓ​ട്ടോ ചാ​ര്‍​ജ് മി​നി​മം 25 രൂ​പ​യി​ല്‍ നി​ന്നും 30 രൂ​പ​യാ​യും കൂ​ടും. ടാ​ക്സി മി​നി​മം നി​ര​ക്ക് ഇ​രു​ന്നൂ​റ് രൂ​പ​യാ​കും.

സി​റ്റി ഫാ​സ്റ്റ് സ​ര്‍​വീ​സു​ക​ളു​ടെ നി​ര​ക്ക് 10 രൂ​പ​യി​ല്‍ നി​ന്നും 12 രൂ​പ​യും, ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സു​ക​ള്‍ 14 രൂ​പ​യി​ല്‍ നി​ന്നും 15 രൂ​പ​യാ​യും സൂ​പ്പ​ര്‍​ഫാ​സ്റ്റ് സ​ര്‍​വീ​സു​ക​ള്‍ 20 രൂ​പ​യി​ല്‍ നി​ന്നും 22 രൂ​പ​യു​മാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

എ​ക്സ്പ്ര​സ്‌, സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ്‌, സൂ​പ്പ​ര്‍ എ​യ​ര്‍ എ​ക്സ്പ്ര​സ്‌​സ്, സൂ​പ്പ​ര്‍ ഡീ​ല​ക്സ് / സെ​മീ സ്ലീ​പ്പ​ര്‍ സ​ര്‍​വീ​സു​ക​ൾ, ല​ക്ഷ്വ​റി / ഹൈ​ടെ​ക് ആ​ൻ​ഡ് എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ സ​ര്‍​വീ​സു​ക​ള്‍, സിം​ഗി​ള്‍ ആ​ക്സി​ല്‍ സ​ര്‍​വീ​സു​ക​ൾ, മ​ള്‍​ട്ടി ആ​ക്സി​ല്‍ സ​ര്‍​വീ​സു​ക​ൾ, ലോ ​ഫ്ളോ​ര്‍ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ​യു​ടെ നി​ല​വി​ലെ നി​ര​ക്ക് തു​ട​രും.

ലോ ​ഫ്ളോ​ര്‍ നോ​ണ്‍ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ സ​ര്‍​വീ​സു​ക​ളു​ടെ നി​ല​വി​ലെ നി​ര​ക്കാ​യ 13 രൂ​പ​യി​ല്‍ നി​ന്നും 10 രൂ​പ​യാ​യി കു​റ​ച്ചു. എ​സി സ്ലീ​പ്പ​ര്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് മി​നി​മം നി​ര​ക്ക് 130 രൂ​പ​യാ​യും നി​ശ്ച​യി​ച്ചു.

ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് മി​നി​മം ചാ​ര്‍​ജ്ജ് 30 രൂ​പ (1.5 കി​ലോ​മീ​റ്റ​ര്‍ വ​രെ) മി​നി​മം ചാ​ര്‍​ജ്ജി​നു മു​ക​ളി​ല്‍ ഓ​രോ കി​ലോ​മീ​റ്റ​റി​നും 15 രൂ​പ നി​ര​ക്കി​ല്‍ (ഓ​രോ നൂ​റു മീ​റ്റ​റി​നും 1.50 രൂ​പ) ഈ​ടാ​ക്കാ​വു​ന്ന​താ​ണ്.

ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് യാ​ത്ര​ക്കാ​ര്‍​ക്കു വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന, 1500 സി​സി​ക്കു താ​ഴെ​യു​ള്ള മോ​ട്ടോ​ര്‍ ക്യാ​ബു​ക​ള്‍​ക്ക് (ടൂ​റി​സ്റ്റ്, സാ​ധാ​ര​ണ മോ​ട്ടോ​ര്‍​ക്യാ​ബു​ക​ള്‍ ഉ​ള്‍​പ്പെ​ടെ) മി​നി​മം ചാ​ര്‍​ജ്ജ് 200 രൂ​പ (അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ വ​രെ). മി​നി​മം ചാ​ര്‍​ജ്ജി​നു മു​ക​ളി​ല്‍ ഓ​രോ കി​ലോ​മീ​റ്റ​റി​നും 18 രൂ​പ നി​ര​ക്കി​ല്‍ ഈ​ടാ​ക്കാം.

ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് യാ​ത്ര​ക്കാ​ര്‍​ക്കു വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന, 1500 സി​സി​ക്കു മു​ക​ളി​ലു​ള്ള മോ​ട്ടോ​ര്‍ ക്യാ​ബു​ക​ള്‍​ക്ക് (ടൂ​റി​സ്റ്റ്, സാ​ധാ​ര​ണ മോ​ട്ടോ​ര്‍​ക്യാ​ബു​ക​ള്‍ ഉ​ള്‍​പ്പെ​ടെ) മി​നി​മം ചാ​ര്‍​ജ് 225 രൂ​പ​യാ​ണ് (‌അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ വ​രെ). മി​നി​മം ചാ​ര്‍​ജിനു മു​ക​ളി​ല്‍ ഓ​രോ കി​ലോ​മീ​റ്റ​റി​നും 20 രൂ​പ നി​ര​ക്കി​ല്‍ വ​ർ​ധി​ക്കും.

Related posts

Leave a Comment