ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ ചില്ല് തകർത്ത് സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തൃക്കുന്നപ്പുഴ സ്വദേശികളായ ഷബീർ അൻസാർ എന്നിവരെയാണ് കരിയിലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം ആ റോടെ ദേശീയപാതയിൽ ചേപ്പാട് വച്ചാണ് സംഭവം നടന്നത്. തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സുപ്പർഫാസ്റ്റ് ബസ് ബൈക്കിനെ ഓവർടേക്ക് ചെയ്തപ്പോൾ ചെളിവെള്ളം ബൈക്ക് യാത്രികരായ ബഷീറിന്റെയും അൻസാറിന്റെയും ദേഹത്തേക്ക് തെറിച്ചു.
ഇതിനെത്തു ടർന്ന് ഇവർ ബസ് തടഞ്ഞുനിർത്തുകയും കല്ലെടുത്ത് ഗ്ലാസിൽ എറിയുകയും ചെയ്തു. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ചില്ലു കൊണ്ട് ബസ് ഡ്രൈവർ അനിൽകുമാറിന് കാലിനു നിസാര പരിക്കുപറ്റി. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ബസ് യാത്രക്കാരെ മറ്റു വാഹനങ്ങളിൽ കയറ്റിവിട്ടു.