കൈ​യ​ടി​ക്കെ​ടാ മ​ക്ക​ളേ… വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് സ്റ്റാ​ൻ​ഡ് വൃ​ത്തി​യാ​ക്കി

എ​രു​മേ​ലി: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ എ​രു​മേ​ലി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. യൂ​ണി​റ്റി​ന്‍റെ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ശു​ചീ​ക​ര​ണ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം അ​ധ്യാ​പ​ക​രും ബ​സ് ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

കെ​എ​സ്ആ​ർ​ടി​സി സെ​ന്‍റ​ർ ചാ​ർ​ജ് ഓ​ഫീ​സ​ർ ഷാ​ജി കെ. ​പാ​ല​ക്കാ​ട്, അ​ധ്യാ​പ​ക​ൻ ഡോ. ​ഡൊ​മി​നി​ക് സാ​വി​യോ, സ്കൗ​ട്ട് മാ​സ്റ്റ​ർ അ​രു​ൺ പോ​ൾ, ഗൈ​ഡ് ക്യാ​പ്റ്റ​ൻ ആ​ൻ സോ​ഫി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment