കണ്ണൂർ: തലശേരിയിൽ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി. ഇല്ലത്തുതാഴെയിലെ റിനിൽ എന്നയാളുടെ വീടിന്റെ പൂജാമുറിയിൽ നിന്നാണ് ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയും പിടികൂടിയത്.
പോലീസ് എത്തിയതറിഞ്ഞ് റിനിൽ പിൻവശത്തെ വാതിൽ വഴി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. പൂജാമുറിയുടെ അടിയിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
വീട്ടിലെ പൂജാമുറിയിൽ നിന്ന് പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും
