കോടിമത പാലത്തിനു സമീപം കാർ മറിഞ്ഞ് നാലു പേർക്ക് പരിക്ക്; ആറ്റിലേക്ക് മറിയാതെ കാർ നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു

കോ​ട്ട​യം: കോ​ടി​മ​ത പാ​ല​ത്തി​നു സ​മീ​പം കാ​ർ മ​റി​ഞ്ഞ് നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ല​ത്തി​ന്‍റെ തെ​ക്ക് ഇ​ട​തു വ​ശ​ത്തെ പൈ​പ്പ് ത​ക​ർ​ത്ത് ആ​റ്റു​തീ​ര​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​ണ് കാ​ർ കി​ട​ക്കു​ന്ന​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​കെ വ​രി​ക​യാ​യി​രു​ന്ന തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി​യി​ലു​ള്ള കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

വ​ട​ക്കാ​ഞ്ചേ​രി മു​ണ്ട​ത്തി​ക്കോ​ട് ചീ​ര​ന്പ​ൽ വീ​ട്ടി​ൽ തോ​മ​സ് (45), ഭാ​ര്യ റി​ൻ​സി തോ​മ​സ് (33), മ​ക​ൻ എ​ബി​ൻ വി.​സി. (12), തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ പ്രി​ൻ​സ് (23) എ​ന്നി​വ​ർ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്വി​ഫ്റ്റ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts