ഡിവൈഡറിൽ ഇടിച്ച കാർ മലക്കം മറിഞ്ഞു വൃദ്ധയ്ക്കു മേൽ വീണു; ഭീകരദൃശ്യം കാണാം

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഡിവൈഡറിൽ ഇടിച്ച കാർ പലതവണ മലക്കം മറിഞ്ഞുണ്ടായ അപകടത്തിൽ വൃദ്ധ മരിച്ചു. വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന വൃദ്ധയാണ് കാറിനടയിൽപ്പെട്ട് ദാരുണമായി മരിച്ചത്.

അതേസമയം, കാറിലുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. അമിതവേഗതയിലായിരുന്ന കാറിന്‍റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കുകയാണ്.

Related posts